Sunday, May 3, 2009

ഉറക്കം

ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ മൂടിക്കെട്ടിയിരിക്കുന്നു .
എനിക്കൊന്നും കാണാനേ കഴിയുന്നില്ല .
ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ എന്റെ ചെവികള്‍ കൊട്ടിയടക്കപെട്ടിരിക്കുന്നു .
എനിക്കൊന്നും കേള്‍ക്കാനെ കഴിയുന്നില്ല .
എന്റെ വായ മൂടപ്പെട്ടിരിക്കുന്നു .
എനിക്ക് സംസാരിക്കാനെ കഴിയുന്നില്ല .
എന്റെ മൂക്കില്‍ എന്തോ വച്ചടചിരിക്കുന്നു .
എനിക്കൊന്നും മണക്കാന്‍ കഴിയുന്നില്ല .
എന്റെ കൈകാലുകള്‍ കെട്ടപ്പെട്ടിരിക്കുന്നു.
എനിക്കനങ്ങാനെ കഴിയുന്നില്ല .
ഞാന്‍ ഉറക്കമുണര്‍ന്നപ്പോള്‍ കടന്നു വന്ന അസ്ഥി തുളക്കുന്ന
തനുപ്പെന്നെ ഓര്‍മപ്പെടുത്തി
ഞാന്‍ ഒരു ശീതീകരിച്ച മൊബൈല് മോര്‍ച്ചറിക്കുള്ളിലനെന്നു.